കോവിഡ് ഒ .പി ചികിത്സ ഇ- സഞ്ജീവനി വഴിയും ലഭിക്കും

കോവിഡ് ഒ .പി  ചികിത്സ  ഇ- സഞ്ജീവനി വഴിയും  ലഭിക്കും

കോട്ടയം: സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ -സഞ്ജീവനി വഴി കൊവിഡ് ഒ. പി ക്ലിനിക്കുകൾ തുടങ്ങി. നിലവിൽ കോവിഡ് മുക്തരായ ശേഷം അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇ-സഞ്ജീവനി വഴി ചികിത്സ നേടാൻ സാധിക്കും. ദിവസവും രാവിലെ 9 മുതൽ 5 വരെ ഈ സേവനം ലഭ്യമാണ്. പരിശീലനം ലഭിച്ച മൂന്ന് ഡോക്ടർമാരെ ആണ് ഇതിനായി നിയമിച്ചിട്ടുള്ളത്.

ആരോഗ്യ കേരളം ടെലി ഹെൽത്ത് ഹെൽപ്പ്ലൈൻ സംവിധാനമായ 'ദിശ'യുടെ തിരുവനന്തപുരത്തെ ഓഫീസ് കേന്ദ്രികരിച്ചാണ് പ്രവർത്തനം. വരും ദിവസങ്ങളിൽ സർക്കാർ പി എച്ച് സി യിലെ ഡോക്ടർമാർക്കും കോവിഡ് ഒ പി യിൽ ലോഗിൻ ചെയ്യാൻ അവസരമൊരുക്കും. കോവിഡ് മുക്തരായ പലർക്കും ആരോഗ്യപ്രശ്നങ്ങൾ കണ്ടു വരുന്ന സാഹചര്യത്തിൽ ആണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.