എറണാകുളം- അങ്കമാലി അതിരൂപതാഗം ഫാ.പോൾ ചെമ്പോത്തനായിൽ നിര്യാതനായി

എറണാകുളം- അങ്കമാലി അതിരൂപതാഗം ഫാ.പോൾ ചെമ്പോത്തനായിൽ നിര്യാതനായി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗം ഫാ. പോൾ ചെമ്പോത്തനായിൽ (82) വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ലിസി ഹോസ്പിറ്റലിൽവച്ച് വെള്ളിയാഴ്ച രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ 6.30 മുതൽ 7.30 വരെ ലിസി ഹോസ്പിറ്റലിൽ പൊതുദർശനത്തിന് വെയ്ക്കും.
മേവെള്ളൂരിലുള്ള സഹോദരൻ വൈപ്പേൽ എഡ്വേർഡിൻ്റെ വസതിയില്‍ 8.30 മുതൽ പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ നിന്ന്‌ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം നടത്തി 12.30- നോടുകൂടി മേവെള്ളൂർ ഇമ്മാക്കുലേറ്റ് പള്ളിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മേവെള്ളൂർ ഇമ്മാക്കുലേറ്റ് പള്ളിയില്‍വച്ച് വിശുദ്ധ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.എറണാകളം - അങ്കമാലി മെത്രാപ്പോലീത്തൻ വികാരി മാര്‍ ആന്‍റണി കരിയില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമാപനശുശ്രൂഷയ്ക്ക് മാർ തോമസ് ചക്യേത്ത് കാര്‍മികത്വം നിര്‍വഹിക്കും.
1966 മാർച്ച് 11 ന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും യോർദ്ദനാപുരം, വള്ളുവള്ളി, കോക്കുന്ന്, പൊതി, പാണാവള്ളി, ചെത്തികോട്, വൈക്കം, ഞാറയ്ക്കൽ, തോപ്പിൽ, മങ്കുഴി, ഉദയംപേരൂര്‍ ന്യു, എന്നീ ഇടവകകളിൽ വികാരിയായും തൃക്കാക്കര മൈനർ സെമിനാരിയിലും ലിസി ഹോസ്പിറ്റലിലും സ്പിരിച്ച്വൽ ഡയറക്ടറായും അച്ചന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചെമ്പോത്തനായിൽ പരേതരായ പൗലോസും മറിയവുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ഏലിയാമ്മ (Late), വർക്കി (Late), കുര്യാക്കോസ് (Late), ജോസഫ്, എഡ്വേർഡ്
*അച്ചന്‍റെ വീട്ടിലേക്കുള്ള വഴി*
എറണാകുളത്ത് നിന്ന് മുളന്തുരുത്തി ആമ്പല്ലൂർ കഴിഞ്ഞ് വെട്ടിക്കാട്ട് മുക്ക്പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞ് 4 km വെള്ളൂർ ജംഗ്ഷനില്‍ നിന്ന് മുന്നോട്ടു പോകുമ്പോള്‍ ഒരു കിലോമീറ്റർ കഴിയുമ്പോൾ അച്ചന്‍റെ വീട് കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.