പരസ്യ ബോർഡിനുളളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

പരസ്യ ബോർഡിനുളളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

ദുബായ്: റീട്ടെയിൽ സ്റ്റോറിന്‍റെ പരസ്യബോർഡിനുള്ളിൽ കുടുങ്ങിയ ആഫ്രിക്കൻ യുവാവിനെ ദുബായ് പോലീസ് രക്ഷപ്പെടുത്തി. നൈഫ് പോലീസ് സ്റ്റേഷന്‍ ജനറല്‍ ഡിപാർട്മെന്‍റ് ഓഫ് ട്രാന്‍സ്പോർട് ആന്‍റ് റെസ്ക്യൂ , ദുബായിലെ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടന്നത്.

ആഫ്രിക്കന്‍ പൗരനാണ് അപകടത്തില്‍ പെട്ടത്. .മുറിയില്‍ ത‍ർക്കമുണ്ടായതിന് ശേഷം ദേഷ്യത്തോടെ ബാത്ത് റൂമിലെ ജനലിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് താഴെയുളള കടയുടെ പരസ്യബോഡിനുളളിലേക്ക് വീഴുകയായിരുന്നു.

കടയുടെ ഉടമയാണ് ബോർഡിനുളളില്‍ ഇയാള്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് രക്ഷാ സംഘം സ്ഥലത്തെത്തുകയും ഇയാളെ രക്ഷിക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.