പരിമിതികളിൽ വീർപ്പുമുട്ടി പത്തനാപുരത്തെ അഗ്നിശമനസേനാ നിലയം

പരിമിതികളിൽ വീർപ്പുമുട്ടി പത്തനാപുരത്തെ അഗ്നിശമനസേനാ നിലയം

പത്തനാപുരം: പരിമിതികളിൽ വീർപ്പുമുട്ടുകയാണ് പത്തനാപുരത്തെ കുന്നിക്കോട് നിലയത്തിലെ അഗ്നിശമനസേനാ നിലയം. പ്രവർത്തനമാരംഭിച്ച് ഒരുമാസത്തിനകം പൂർണ സജ്ജമാകും എന്ന ആഭ്യന്തര മന്ത്രിയുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

40 സ്റ്റാഫുകൾ വേണ്ടിടത്ത് നിരവധി തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് വാഹനങ്ങളോ ഫയർ ഫിറ്റിംഗ് ഉപകരണങ്ങളോ ഇവിടെ ഇതുവരെ ലഭ്യമായിട്ടില്ല.

3 യൂണിറ്റ് ഫയർ എൻജിനുകൾ ആണ് ഇവിടെ ആകെ ഉള്ളത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തനസജ്ജം ആയിട്ടുള്ളത്. ഫയർ ടാങ്കുകളിൽ വെള്ളം നിറയ്ക്കണമെങ്കിൽ 15 കിലോമീറ്റർ സഞ്ചരിച്ച് പുനലൂർ എത്തണം. ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ഒരുക്കിയിട്ടില്ല.

താൽക്കാലിക കെട്ടിടത്തിലാണ് ഉദ്യോഗസ്ഥരുടെ താമസം. നിർമ്മാണസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഷെഡ്ഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പ്രവർത്തനസജ്ജം ആയാൽ ഉടൻ ഫയർ എൻജിനുകൾക്കായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.