ദുബായ്: ഡ്രൈവറില്ലാ ടാക്സികള്‍ ഉള്‍പ്പടെ ഡ്രൈവറില്ലാ വാഹനങ്ങള്‍ ദുബായിലെ നിരത്തുകളില്‍ അധികം വൈകാതെയോടും.
ഇതുസംബന്ധിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൂയിസും ധാരണയായി. ക്രൂയിസായിരിക്കും ഡ്രൈവറില്ലാ കാറുകള്‍ ആർ ടി എയ്ക്ക് നല്‍കുക.
ആഗോള കൺസൾട്ടൻസിയായ കെപിഎംജിയുടെ റാങ്കിംഗിൽ, ഡ്രൈവറില്ലാ വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള സന്നദ്ധതയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയെ ഉള്‍പ്പെട്ടിട്ടുണ്ട്.
ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് ആർ ടി എ തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങിയിരുന്നു. ഡിജിറ്റല്‍ മാപ്പുകളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും പരിശീലനവും 2022 അവസാനത്തോടെ ആരംഭിക്കും.
2023 ല്‍ ഡ്രൈവറില്ലാ ടാക്സികള്‍ ആരംഭിക്കും. 2030 ഓടെ 4000 ത്തോളം ടാക്സികള്‍ എമിറേറ്റില്‍ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. നടപ്പിലായാല്‍ യുഎസിന് ശേഷം ഇത്തരത്തിലുളള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ദുബായ് ആയിരിക്കും. ടാക്സി ബുക്ക് ചെയ്യുന്നതിനായി മൊബൈല്‍ ആപ്പുണ്ടാകും.
യാത്രാക്കാരായിരിക്കും വാഹനം നിയന്ത്രിക്കുക. താപനിലയും റേഡിയോ സ്റ്റേഷനുമൊക്കെ ഇഷ്ടത്തിന് അനുസരിച്ച് ക്രമീകരിക്കാം. യാത്രയെ കുറിച്ചുളള തല്‍സമയ വിവരങ്ങളും യാത്രാക്കാർക്ക് ലഭ്യമാകും.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് സംബന്ധിച്ചും വാഹനത്തിന്‍റെ വാതിലുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചും യാത്രക്കാരെ ഓർമ്മപ്പെടുത്തും. അത്യാവശ്യമെങ്കില്‍ ഒരു ബട്ടണില്‍ യാത്ര അവസാനിപ്പിക്കാനുളള സൗകര്യവുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.