തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂർണ്ണ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂർണ്ണ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂർണ്ണ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്നതോടെ നാമനിർദേശ പത്രികാ സമർ പ്പണം ആരംഭിക്കും. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം പട്ടികയിൽ പേരില്ലാത്തവർക്ക് ഒരവസരം കൂടി നൽകിയിരുന്നു. അങ്ങനെ പേരു ചേർ ത്തവരെ കൂടി ഉൾപ്പെടുത്തി ആണ് ഇന്ന് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

അന്തിമ വോട്ടർ പട്ടികയിലെ 2.71 കോടി വോട്ടർമാരിൽ 1,41,94,775 സ്ത്രീകളും 1,29,25,766 പുരുഷന്മാരുമാണ്. 282 ട്രാൻസ്ജെൻഡറുകളും പട്ടികയിലുണ്ട്. ഇന്നത്തെ പട്ടിക കൂടി പുറത്ത് വരുന്നതോടെ വോട്ടർമാരുടെ എണ്ണം വർധിക്കും. തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെയാണ് പുറത്ത് വരുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 19 ആണ്.

20ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. ഡിസംബർ 8,10,14 തിയതികളിൽ മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 16ന് വോട്ടെണ്ണും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.