വീണ്ടും 'ഫസ്റ്റ് കാള്‍' ; 3000 ഓളം ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ് നല്‍കി യൂണിയന്‍ കോപ്

വീണ്ടും 'ഫസ്റ്റ് കാള്‍' ; 3000 ഓളം ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ് നല്‍കി യൂണിയന്‍ കോപ്

ദുബായ്: ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഡിസ്കൗണ്ടൊരുക്കി യു.എ.ഇ.യിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ്. 'ഫസ്റ്റ് കോള്‍' പ്രമോഷന്‍ ക്യാംപെയിനിനായി 5 ദശലക്ഷം ദിർഹം അനുവദിച്ചു. തിരഞ്ഞെടുക്കപ്പെട്ട 3000 ഓളം സാധനങ്ങള്‍ക്ക് 75 ശതമാനം വരെയാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുളളത്. നാളെ ഫെബ്രുവരി 18 മുതല്‍ 20 വരെ യൂണിയന്‍ കോപിന്‍റെ എല്ലാ ശാഖകളിലും വലിയ വിലക്കിഴിവില്‍ ഫസ്റ്റ് കോള്‍ പ്രമോഷന്‍ നടക്കുമെന്ന് യൂണിയൻ കോപ്പിലെ ഹാപ്പിനസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ഉപഭോക്താക്കളുടെ സന്തോഷത്തിനും സംതൃപ്തിക്കുമാണ് തങ്ങളുടെ ആദ്യ പരിഗണന. ഇതിനായി ആഴ്ചയിലൊരിക്കലും മാസത്തിലൊരിക്കലും വലിയ വിലക്കിഴിവും പ്രമോഷന്‍ ക്യാംപെയിനും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. അൽ ബർഷ മാൾ, അൽ വർഖ സിറ്റി മാൾ, അൽ ബർഷ സൗത്ത് മാൾ, ഇത്തിഹാദ് മാൾ എന്നിവയും ഫസ്റ്റ് കാളിന്‍റെ ഭാഗമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.