കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാമെന്ന് മന്ത്രിസഭ തീരുമാനം. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുളളവര്‍ക്ക് വോട്ട് ചെയ്യാനായി പ്രത്യേക സമയം അനുവദിക്കും. വോട്ടിംഗിന്റെ അവസാന ഒരു മണിക്കൂറിലായിരിക്കും കൊവിഡ് രോഗികള്‍ക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. ക്യൂവിലുളളവര്‍ അവരുടെ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുക.

തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് രോഗബാധിതരാവുന്നവര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഇതിനായി വോട്ടിംഗ് ബൂത്തുകളില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കും.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. ഇതിനായി ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. വോട്ട് ചെയ്യാനെത്തുന്ന കൊവിഡ് രോഗികള്‍ നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദേശവും ഉണ്ട്. പോളിംഗ് ബൂത്തിലുളള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിപിഇ കിറ്റ് നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.