അഞ്ച് പാര്‍ട്ടികള്‍ മാറി, ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അഞ്ച് പാര്‍ട്ടികള്‍ മാറി, ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹം ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവര്‍ണറെന്നുമായിരുന്നു സതീശന്റെ വിമര്‍ശനം. സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടികള്‍ മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗവര്‍ണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് പഠിക്കണമെന്ന ഗവര്‍ണറുടെ ഉപദേശത്തിനും സതീശന്‍ മറുപടി പറഞ്ഞു. മഹാത്മാ ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്റുവിനേയും പോലെ കോണ്‍ഗ്രസിലെ മഹാന്‍മാരായ നേതാക്കളുടെ നല്ല വശങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ഉപദേശങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നയാളാണ്. എന്നാല്‍ ഒരുകാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേള്‍ക്കില്ല.

എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട് വെറുതെ ഇരുന്നാലും ശരി ഗവര്‍ണറാകുന്നതിന് മുന്‍പ് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.