എസ്‌ എം വൈ എം പാലാ രൂപതയുടെ 2022 പ്രവർത്തനവർഷം കെ സി വൈ എം സംസ്ഥാന ട്രഷറർ ലിനു വി ഡേവിഡ് ഉദ്ഘാടനം ചെയ്തു

എസ്‌ എം വൈ എം  പാലാ രൂപതയുടെ 2022 പ്രവർത്തനവർഷം കെ സി വൈ എം സംസ്ഥാന ട്രഷറർ ലിനു വി ഡേവിഡ് ഉദ്ഘാടനം ചെയ്തു

പാലാ : എസ്‌ എം വൈ എം പാലാ രൂപതയുടെ 2022 പ്രവർത്തനവർഷ ഉദ്ഘാടനം പാലാ കിഴതടിയൂർ പാരീഷ് ഹാളിൽ വച്ച് കെ സി വൈ എം സംസ്ഥാന ട്രഷറർ ലിനു വി ഡേവിഡ് നിർവഹിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിൽ പാലാ രൂപതയുടെ യുവജന പ്രസ്ഥാനം ശ്രേദ്ധയവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൈസ്തവ ഐക്യം യുവജന പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. രൂപതാ ഡയറക്ടർ ഫാ. സിറിൽ തയ്യിലിന്റെ യാത്രയയപ്പ് സമ്മേളനവും യോഗത്തിനുശേഷം നടത്തപ്പെട്ടു. രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ച യോഗത്തിൽ മുൻ രൂപത ഭാരവാഹികളെയും സംസ്ഥാന കലോത്സവത്തിൽ സമ്മാനാർഹനായവരെയും ഉപഹാരം നൽകി ആദരിച്ചു.

രൂപത ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ് എം എസ്, ജനറൽ സെക്രട്ടറി ഡിബിൻ വാഴപ്പറമ്പിൽ, വൈസ് പ്രസിഡന്റ്‌ റിന്റു റെജി, രൂപത മുൻ ജനറൽ സെക്രട്ടറി ഫാ. ബിജോ മാത്യു ചീനോത്തുപറമ്പിൽ, മുൻ പ്രസിഡന്റ് അഡ്വ. സാം സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. എഡ്വിൻ ജോസി, ടോണി കവിയിൽ, നവ്യ ജോൺ, മെറിൻ തോമസ്, ലിയോൺസ് സായ്, ലിയ തെരേസ് ബിജു, മിർലിൻ മാത്യു, സാവിയോ സജിത്ത്, അതുൽ സാബു, ആന്റണി ജോസ്, നോബിൾ സാബു, ആൽവിൻ മാത്യു, ലിയ റോസ് ജോയി, ആൽഫി ഫ്രാൻസിസ്, ഗ്രീഷ്മ ജോയൽ, റോസ്മോൾ എൻ. അറക്കൽ, എലിസബത്ത് ഷാജു, ടിൻസി ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫൊറോന പ്രസിഡന്റ്സ്, ഫൊറോന വൈസ് പ്രസിഡന്റ്സ്, രൂപത കൗൺസിലേഴ്സ്, മുൻ രൂപത സമിതി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.