ഷാർജ: ജനങ്ങള്‍ക്കായി വിർച്വല്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കാന്‍ ഷാർജ പോലീസ്. സാമൂഹിക ജീവിതത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിനുളള നവീന ആശയങ്ങളും പരിഹാരങ്ങളും ലഭ്യമാകുന്നത് ലക്ഷ്യമിട്ടാണ് വിർച്വല്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന് പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യങ്ങളിലൊന്നാണ് യുഎഇ. പുതിയ സാങ്കേതിക വിദ്യകളും ആശയങ്ങളും സുരക്ഷിത രാജ്യമായി മുന്നോട്ട് പോകാന്‍ യുഎഇയ്ക്ക് സഹായകരമായിട്ടുണ്ട്. അതേ ചുവടുപിടിച്ച് നൂതന ആശയങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കാനും ഡെവലപ്പർമാർ, പ്രോഗ്രാമർമാർ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ക്ഷണിക്കുകയാണ് ഷാർജ പോലീസ്.
സ്മാർട്ട് ആപ്ലിക്കേഷൻ വികസിപ്പിക്കുക, നവീനമായ ആശയം അവതരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നിങ്ങളെ രണ്ട് വിഭാഗങ്ങളിലായാണ് ഹാക്കത്തോണ്‍ നടക്കുക. താല്‍പര്യമുളളവർക്ക് https://hackathon.shjpolice.gov. ae ലിങ്കില്‍ രജിസ്ട്രേഷന്‍ നടത്താം.
20,000 ഡോളറിന്‍റെ സമ്മാനങ്ങളാണ് ആദ്യസ്ഥാനങ്ങളിലെത്തുന്നവരെ കാത്തിരിക്കുന്നത്. സ്മാർട് ആപ്ലിക്കേഷന്‍ മികച്ച രീതിയില്‍ വികസിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 7000 ഡോളറാണ് സമ്മാനം. രണ്ടാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 4000 ഡോളറും മൂന്നാം സ്ഥാനം സ്വന്തമാക്കുന്നയാള്‍ക്ക് 3000 ഡോളറും സമ്മാനം ലഭിക്കും.
വീനമായ ആശയം അവതരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന രണ്ടാം വിഭാഗത്തില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 3000 ഡോളറാണ്. രണ്ടാം സമ്മാനം 2000 ഡോളറാണ്. മൂന്നാം സമ്മാനം 1000 ഡോളറുമാണ്. ഫെബ്രുവരി 22 മുതല്‍ മാർച്ച് 22 വരെയാണ് അപേക്ഷിക്കാനുളള സമയം. 2022 ഏപ്രില്‍ 14 ന് വിജയികളെ പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.