ഹൈപ്പര്‍ലൂപ്പിലൂടെ ഇതാദ്യമായി മനുഷ്യര്‍ സഞ്ചരിച്ചു

 ഹൈപ്പര്‍ലൂപ്പിലൂടെ ഇതാദ്യമായി മനുഷ്യര്‍ സഞ്ചരിച്ചു

നെവാഡ:  ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന നാളെയുടെ പൊതുഗതാഗതമായി മാറുന്ന ഹൈപ്പര്‍ലൂപ്പിലൂടെ ഇതാദ്യമായി മനുഷ്യര്‍ സഞ്ചരിച്ചു. സിസ്റ്റത്തിന്റെ ലെവിറ്റിംഗ് പോഡ് ഒരു വാക്വം ട്യൂബിലൂടെ 100 മൈല്‍ വേഗതയില്‍ വിജയകരമായി ഓടിച്ചു. റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗ്രൂപ്പാണ് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. നെവാദ മരുഭൂമിയിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്ന പരീക്ഷണ ഓട്ടം പ്രധാന സുരക്ഷാ പ്രകടനമായി മാറി.

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ജോഷ് ഗീഗലും പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലുച്ചിയനും കമ്പനിയുടെ ലാസ് വെഗാസ് ടെസ്റ്റ് സൈറ്റിലാണ് സഞ്ചരിച്ചത്. ന്യൂയോര്‍ക്കും വാഷിംഗ്ടണും തമ്മിലുള്ള ഒരു ഹൈപ്പര്‍ലൂപ്പ് യാത്രയ്ക്ക് വെറും 30 മിനിറ്റ് മാത്രം മതിയെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. വാണിജ്യ ജെറ്റ് വിമാനത്തേക്കാള്‍ ഇരട്ടി വേഗതയും അതിവേഗ ട്രെയിനിനേക്കാള്‍ നാലിരട്ടി വേഗതയും ഇതിനു കൈവരിക്കാന്‍ കഴിയും. ഒരു മണിക്കൂറിനുള്ളില്‍ ലണ്ടനില്‍ നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രയ്ക്ക് തുല്യമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.