മലയാളം മിഷൻ യു.കെ ചാപ്റ്ററിന്, പ്രഥമകണിക്കൊന്ന പുരസ്ക്കാരം, മുഖ്യമന്ത്രി സമ്മാനിച്ചു

മലയാളം മിഷൻ യു.കെ ചാപ്റ്ററിന്, പ്രഥമകണിക്കൊന്ന പുരസ്ക്കാരം, മുഖ്യമന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പുതു തലമുറയെ മലയാള ഭാഷ പരിചയപ്പെടുത്തുന്നതിനും, പഠിപ്പിക്കുന്നതിനുമായി ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിൻ്റെ ഇടയിൽ പ്രവർത്തിക്കുന്ന ചാപ്റ്ററുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ചാപ്റ്ററുകൾക്ക് നൽകുന്ന പ്രഥമ " കണിക്കൊന്ന " പുരസ്ക്കാരം യു കെ ചാപ്റ്റർ കരസ്ഥമാക്കി.

സാംസ്ക്കാരിക വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ മേൽനോട്ടത്തിലാണ് ഇന്ത്യയിലും, വിവിധ രാജ്യങ്ങളിലുമുള്ള ചാപ്റ്ററുകൾ പ്രവർത്തിക്കുന്നത്. ലോക മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മലയാളം മിഷൻ സംഘടിപ്പിച്ച "മലയാൺമ 2022 "വിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും മലയാളം മിഷൻ യു.കെ. ചാപ്റ്റർ പ്രസിഡൻ്റ് സി.എ.ജോസഫും, സെക്രട്ടറി എബ്രഹാം കുര്യനും കൂടി പുരസ്ക്കാരം സ്വീകരിച്ചു.


ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. " ഭാഷാപ്രതിഭാ" പുരസ്ക്കാരത്തിന് ഭാഷാ അദ്ധ്യാപകൻ പ്രവീൺ വർമ്മ എം. കെ യും, മികച്ച ഭാഷാപ്രചരണം നടത്തിയ പ്രവാസി സംഘടനകൾക്കുള്ള പ്രഥമ " സുഗതാഞ്ജലി " പുരസ്ക്കാരം ബറോഡ കേരള സമാജവും അർഹരായി. ഇവർക്കുള്ള പുരസ്ക്കാരങ്ങൾ യഥാക്രമം ഗതാഗ വകുപ്പ് മന്ത്രി ആൻ്റണി രാജുവും ധനകാര്യ വകുപ്പ് മന്ത്രി കെ.എൽ.ബാലഗോപാലനും സമ്മാനിച്ചു.


സാംസ്ക്കാരിക വകപ്പ് മന്ത്രി സജി ചെറിയാൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, കൃഷി വകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവർ സന്നിഹിതയായിരുന്നു. 

സാംസ്ക്കരികവകപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി റാണി ജോർജ്, പുരസ്ക്കാരക്കമ്മിറ്റി ചെയർമാൻ കെ.ജയകമാർ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻ ചാർജ് സ്വാലിഹ എം.വി.തുടങ്ങിയവർ പ്രസംഗിച്ചു.
മലയാളം മിഷൻ യു.കെ ചാപ്റ്ററിന് കിട്ടിയ പുരസ്ക്കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതായി ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.