തദ്ദേശ തെരഞ്ഞെടുപ്പ് പത്രിക സമർപ്പണം ഇന്നു മുതൽ

തദ്ദേശ തെരഞ്ഞെടുപ്പ് പത്രിക സമർപ്പണം ഇന്നു മുതൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് വ്യാഴാഴ്ച മുതൽ പത്രിക സമർപ്പിക്കാം. വ്യാഴാഴ്ച സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നവംബർ 12 മുതൽ നവംബർ 19 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ നാമനിർദ്ദേശപത്രിക നൽകാൻ സാധിക്കും. രാവിലെ പതിനൊന്ന് മണി മുതൽ മൂന്നു മണി വരെ പത്രിക സമർപ്പിക്കാം.

നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർത്ഥികൾ രണ്ട് ഫോറം പൂരിപ്പിച്ചു നൽകണം. മത്സരിക്കുന്ന ആൾ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ ആയിരിക്കണം എന്നും സ്ഥാനാർഥിക്ക് 21 വയസ്സും പൂർത്തിയായിരിക്കണം എന്നും നാമനിർദേശ പത്രികയിൽ പറയുന്നുണ്ട്. സ്ഥാനാർഥിയെ നാമനിർദ്ദേശം ചെയ്യുന്ന ആൾ അതേ വാർഡിലെ വോട്ടർ ആയിരിക്കണം.

അതേസമയം ഇന്ന് പുലര്‍ച്ചെ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലായി. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത് വരെയായിരിക്കും ഉദ്യോഗസ്ഥ ഭരണം. കോര്‍പ്പറേഷനുകളുടേയും ജില്ലാ പഞ്ചായത്തുകളുടെ ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കും, അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുമായിരിക്കും. നഗരസഭയുടെ ചുമതല കൗൺസിൽ സെക്രട്ടറിമാര്‍ക്കാണ്. ബ്ലോക്ക് പഞ്ചായത്തിന്‍റെയും ഗ്രാമപഞ്ചായത്തിന്റെയും ചുമതല അതത് സെക്രട്ടറിമാര്‍ക്കുമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.