ഭക്ഷ്യ കിറ്റുകളുടെ വിതരണം പ്രതിസന്ധിയിലേക്ക്

ഭക്ഷ്യ കിറ്റുകളുടെ വിതരണം പ്രതിസന്ധിയിലേക്ക്

ആലപ്പുഴ: കോവിഡ് കാലത്തെ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം പ്രതിസന്ധിയിലേക്ക്. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സർക്കാർ നൽകാൻ ഉള്ളത് എന്നതാണ് കാരണം. പ്രതിമാസം 300 കോടിയിൽപരം രൂപയാണ് കിറ്റുകൾക്കായി വേണ്ടത്. ഇതിന്റെ കാൽ ഭാഗം രൂപപോലും വിതരണക്കാർക്ക് ലഭിച്ചിട്ടില്ല.

ഒക്ടോബർ മാസത്തെ കിറ്റ് വിതരണം നവംബർ 15ന് പൂർത്തിയാക്കേണ്ടതാണ്. എന്നാൽ സാധനങ്ങൾ ലഭ്യമാകാത്തതിനാൽ കിറ്റുകൾ റേഷൻകടയിൽ എത്തിക്കാൻ ആയിട്ടില്ല. സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക് ഡിസംബർവരെ കിറ്റ് നൽകാമെന്ന് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടുമാസം വിതരണം ചെയ്തപ്പോഴേക്കും സർക്കാർ പ്രതിസന്ധി നേരിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.