16 മണിക്കൂർ നീണ്ട് രണ്ടാം ദിന ചോദ്യം ചെയ്യല്‍ : രേഖകള്‍ ഹാജരാക്കാന്‍ കെ എം ഷാജിക്ക് പത്ത് ദിവസം കൂടി

16 മണിക്കൂർ നീണ്ട് രണ്ടാം ദിന ചോദ്യം ചെയ്യല്‍ : രേഖകള്‍ ഹാജരാക്കാന്‍  കെ എം  ഷാജിക്ക് പത്ത് ദിവസം കൂടി

കൊച്ചി: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എംഎല്‍എ കെ എം ഷാജിയുടെ രണ്ടാം ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യല്‍ അവസാനിച്ചു. നീണ്ട 16 മണിക്കൂറിനുശേഷമാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്. ഇനിയും രേഖകള്‍ ഹാജരാക്കാനുണ്ടെന്നും ഇതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും കെ എം ഷാജി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമായിരുന്നു ഇഡി കെഎം ഷാജിയെ ചോദ്യം ചെയ്തത്.

ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യയലാണ് പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷം അവസാനിച്ചത്. ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലുള്ള വീട് നിര്‍മ്മിക്കാനായി ഏകദേശം ഒന്നര കോടിയിലധികം രൂപ ആയെന്നാണ് കോര്‍പ്പറേഷന്‍ ഇഡിക്ക് നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ ഈ പണം തന്റെയും ഭാര്യയുടേയും വീട്ടില്‍ നിന്ന് ലഭിച്ചതാണെന്നാണ് കെഎം ഷാജി മൊഴി നല്‍കിയിരിക്കുന്നത്.

അവശേഷിക്കുന്ന പണം സിഹൃത്തുക്കള്‍ നല്‍കിയതും തന്റെ കാര്‍ വിറ്റ് കിട്ടിയതാണെന്നുമാണ് ഇഡിക്ക് ഷാജി നല്‍കിയിരിക്കുന്ന മൊഴി. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി രേഖകള്‍ ഹാജരാക്കാന്‍ പത്ത് ദിവസം കൂടിയാണ് ഷാജിക്ക് ഇഡി അനുവദിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.