അബുദബിയിലേക്കുളള പ്രവേശന ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അബുദബിയിലേക്കുളള പ്രവേശന ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അബുദബി: കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ അബുദബി നല്‍കിയ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് വരുന്നവർക്ക് ഇന്ന് മുതല്‍ ഗ്രീന്‍ പാസ് ആവശ്യമില്ല.

ഇഡിഇ സ്ക്രീനിംഗും ഇന്ന് മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എമിറേറ്റിലെ പൊതു സ്ഥലങ്ങളിലും പരിപാടികളിലും പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് വേണമെന്ന നിബന്ധന തുടരും. അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിർത്തണമെങ്കില്‍ കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന നിബന്ധന ജനുവരി മുതല്‍ അബുദബിയില്‍ പ്രാബല്യത്തിലായിരുന്നു.

ബൂസ്റ്റർ ഡോസ് എടുത്തതിന് ശേഷം കോവിഡ് പിസിആർ പരിശോധന ഫലം നെഗറ്റീവായാല്‍ 14 ദിവസം കാലാവധിയുളള ഗ്രീന്‍ പാസ് അല്‍ ഹോസന്‍ ആപ്പില്‍ നിലവില്‍ വരും. ഗ്രീന്‍ പാസ് നിലനിർത്തണമെങ്കില്‍ 14 ദിവസം കഴിഞ്ഞ് വീണ്ടും പിസിആർ പരിശോധന നടത്തണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.