യൂട്യൂബിനും തകരാറോ?

യൂട്യൂബിനും തകരാറോ?

ന്യൂഡല്‍ഹി: 2 ബില്യണ്‍ മേല്‍ ഉപഭോകതാക്കളുള്ള യൂട്യൂബ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവർത്തനം നിലച്ചു. മണിക്കൂറുകള്‍ക്ക് ശേഷം പരിഹരിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്. യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകള്‍ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാര്‍.

1000 ത്തില്‍ പരം കംപ്ലയിന്റുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൗണ്‍ ഡിടക്ടറിലും യൂട്യൂബിന് തകരാര്‍ സംഭവിച്ചതായി കാണിച്ചു. യൂട്യൂബ് ഡൗണ്‍ ആണെന്ന് പറഞ്ഞ് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവലാണ് തകരാര്‍ പരിഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.