റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ച് എസ്ബിഐ

റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ച് എസ്ബിഐ

ന്യുഡല്‍ഹി: റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു. ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐയുടെ നടപടി.

ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും എസ്ബിഐ നിര്‍ത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുമായി വന്‍തോതില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ധനം, ധാതു എണ്ണകള്‍, മുത്തുകള്‍, ആണവ റിയാക്ടറുകള്‍, യന്ത്ര ഭാഗങ്ങള്‍, രാസവളം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

അതുപോലെ ഫാര്‍മസിക്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, രാസ വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കുന്നുമുണ്ട്. ഇതിനെല്ലാം എസ്ബിഐയുടെ നടപടിയോടെ വിലക്ക് വീഴും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.