കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാമെന്ന് ജില്ലാ കലക്ടര്‍. എന്നാല്‍ ബേപ്പൂര്‍ ബീച്ചില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ വെന്ന് കളക്ടര്‍ ചെയര്‍മാനായ ഡിടിപിസിയുടെ സെക്രട്ടറി ബൂധനാഴ്ച വൈകീട്ടോടെ ജില്ലാ കളക്ടര്‍ ഫേസ്ബുക്കിലൂടെയും വാര്‍ത്താകുറിപ്പിലൂടെയുമാണ് പ്രവേശനത്തിന് അനുമതി നല്‍കിയ കാര്യം അറിയിച്ചത്.

പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. കോവിഡ് മാനദണ്ഡപ്രകാരം പാലിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണം. നിശ്ചിത ഇടവേളകളില്‍ നടപ്പാതകള്‍, കൈവരികള്‍, ഇരിപ്പിടങ്ങള്‍, വിശ്രമമുറി, ശുചിമുറി എന്നിവ അണുവിമുക്തമാക്കണം. ബീച്ചുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ടൂറിസം പോലീസിന്റെ സഹായം ആവശ്യപ്പെടാം.

ആഭ്യന്തര വിനോദ സഞ്ചാരികള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. രോഗലക്ഷണങ്ങളുള്ളവരെ ബീച്ചില്‍ പ്രവേശിപ്പിക്കരുത്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.