ചെന്നൈ: ലോക്ക്ഡൗണ്‍ കാലത്ത് അടച്ച സ്‌കൂളുകള്‍ തുറക്കാനുളള നീക്കത്തില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പിന്മാറി. മാര്‍ച്ച് പകുതിയോടെ അടച്ച സ്‌കൂളുകള്‍ നവംബര്‍ 16ന് തുറക്കാനുളള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഒൻപത് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആദ്യം അറിയിച്ചിരുന്നത്.
സ്‌കൂളുകള്‍ തുറക്കണമോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്കായി തമിഴ്‌നാട്ടില്‍ ഉടനീളം അഭിപ്രായ രേഖപ്പെടുത്തല്‍ സര്‍വേകള്‍ നടത്തിയിരുന്നു. 45 ശതമാനം രക്ഷിതാക്കള്‍ മാത്രമാണ് സര്‍വേയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ അൻപത് ശതമാനത്തില്‍ അധികം രക്ഷിതാക്കളും സ്‌കൂള്‍ തുറക്കരുതെന്നാണ് അഭിപ്രായപ്പെട്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രക്ഷിതാക്കള്‍ എതിര്‍ത്ത സാഹചര്യത്തില്‍ സ്‌കൂളുകളും കോളജുകളും പൊങ്കല്‍ അവധിക്കു ശേഷമേ തുറക്കൂ എന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.