തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാകുന്നതോടെ രോഗവ്യാപനം കൂടുമോയെന്നാണ് ആരോഗ്യവകുപ്പിന്‍റെ ആശങ്ക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പിടിച്ചു നിർത്താനാണ് കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് ശ്രമിച്ചത്. അഗസ്റ്റ് മാസം മുതല്‍ നിരക്ക് ഉയരാന്‍ തുടഞ്ഞി.
ഒക്ടോബര്‍ 13ന് 18.16 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ തുടര്‍ന്നാല്‍ മരണനിരക്കും പിടിച്ച് നിര്‍ത്താനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശ്വാസം നല്‍കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. ഷേക്ക് ഹാന്‍ഡ് ഒഴിവാക്കണം, മാസ്ക് താഴ്ത്തരുത് തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.