കൊച്ചി: 2021 ൽ ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ നിയമ നടപടികൾ പൂർത്തീകരിച്ച് അവർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. 2021 ജൂലൈയിൽ നിയമനം കിട്ടിയ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക്, നിയമനവുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ സെപ്റ്റംബർ 24 ന് മുൻപ് പൂർത്തിയാക്കണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉത്തരവുണ്ടായിരുന്നു. എന്നാൽ കേരളാ ഗവണ്മെന്റിന്റെ ആ ഉത്തരവിനെ കേരളാ ഹൈക്കോടതി ഉത്തരവ് നമ്പർ WP (C) NO. 19808/ 2021 പ്രകാരം സ്റ്റേ ചെയ്യുകയുണ്ടായി. അതേത്തുടർന്ന് നിയമനങ്ങൾ അംഗീകരിക്കാൻ അതാത് വിദ്യാഭ്യാസ ഓഫീസ്സിൽ നിന്നും സാധിക്കാതെ വന്നു.
ഹൈക്കോടതി 23-12-2021 ൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും, അതിൽ 1996 മുതലുള്ള നിയമനങ്ങളുടെ വിശദമായ രേഖകൾ 06-01-2022 ൽ കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കോടതി മുമ്പാകെ സമർപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ തുടരുന്ന ഈ മെല്ലെപ്പോക്ക് നയം കാരണം ജോലിയിൽ പ്രവേശിച്ച് ശമ്പളം കിട്ടാതെ ഒട്ടനവധി ചെറുപ്പക്കാരുടെ ജീവിതമാണ് ദുരിതത്തിൽ ആയിരിക്കുന്നത്. സർക്കാർ എത്രയും വേഗം ഈ വിഷയം  പരിഹരിക്കാൻ വേണ്ട നടപടി ക്രമങ്ങൾ കൈക്കൊള്ളണമെന്ന് കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.