സംസ്ഥാനത്ത് കൊവിഡ് നിയമലംഘനങ്ങളുടെ പിഴത്തുക വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്ത് കൊവിഡ് നിയമലംഘനങ്ങളുടെ പിഴത്തുക വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴത്തുക വര്‍ദ്ധിപ്പിച്ചു. ക്വാറന്റീന്‍ ലംഘനം, ലോക്ക്ഡൗണ്‍ ലംഘനം, നിയന്ത്രണം ലംഘിച്ചുള്ള കൂട്ടംചേരല്‍ എന്നിവയ്ക്ക് അടക്കമുള്ള പിഴത്തുകയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 200ല്‍ നിന്ന് 500ലേക്ക് ഉയര്‍ത്തി.

പൊതു സ്ഥലത്ത് തുപ്പുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടുന്നതിനും വിവാഹചടങ്ങുകളില്‍ അനുവദിച്ചതിലുമധികം ആളുകളെ പങ്കെടുപ്പിക്കുന്നതിനുമുള്ള പിഴത്തുക 5000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യം ആണെങ്കിലും ഉത്സവ സീസണും തദ്ദേശതെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പിഴത്തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.