മാധ്യമങ്ങളെ വിലക്കരുതെന്ന് കസ്റ്റംസ്

മാധ്യമങ്ങളെ  വിലക്കരുതെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും വാർത്താ മാധ്യമങ്ങളെ വിലക്കരുതെന്ന് കസ്റ്റംസ്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കസ്റ്റംസ് മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ക്രിമിനൽ കേസ് പ്രതിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയത്.

കസ്റ്റംസിനു നൽകിയ രഹസ്യമൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് ഓഫീസർമാർക്കും മാധ്യമങ്ങൾക്കെതിരെ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സ്വപ്നസുരേഷ് നൽകിയ ഹർജിയെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. സ്വപ്നയുടെ 33 പേജുള്ള മൊഴിയിൽ 3 പേജാണ് ചോർന്നത്. മാധ്യമങ്ങൾക്ക് ഇന്ത്യയിൽ പൂർണ സ്വാതന്ത്ര്യം ആണ് ഉള്ളത് എന്ന് കസ്റ്റംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനൽ നടപടി ചട്ടത്തിലെ 327 വകുപ്പ് പ്രകാരം കോടതി നടപടികൾ അറിയാൻ എല്ലാവർക്കും അവകാശം ഉണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്ന നൽകിയിരിക്കുന്ന ഹർജി നിയമപ്രകാരം അല്ല.

കോടതിക്ക് പുറത്ത് നടന്ന ഒരു സംഭവത്തെ കോടതിയുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിരിക്കുകയാണ് സ്വപ്ന. ഏത് കസ്റ്റംസ് ഓഫീസർ ആണെന്നോ ഏത് വാർത്താമാധ്യമങ്ങൾ ആണെന്നോ കോടതിയിൽ വെളിപ്പെടുത്താതെ അവ്യക്തമായ ഹർജിയാണ് സ്വപ്ന നൽകിയിരിക്കുന്നതെന്ന് കസ്റ്റംസ് വാദിച്ചു. കോടതി അലക്ഷ്യം ആണ് നടന്നത് എന്ന് കരുതുന്നുണ്ടെങ്കിൽ അതിന് ഹർജി നൽകുകയാണ് വേണ്ടതെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.