നവംബര്‍ 14 ലോക പ്രമേഹദിനം. നിശബ്ദ കൊലയാളി എന്നാണ് വൈദ്യലോകം പ്രമേഹത്തെ വിശേഷിപ്പിക്കുന്നത്. ഹൃദയം, വൃക്ക, കണ്ണ്, ഞരമ്പ് എന്നിവയടക്കം ശരീരത്തിന്റെ സുപ്രധാന അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹം ചികിത്സിച്ചു ഭേദമാക്കാനാവില്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലികളിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ചു നിര്‍ത്താനാവും.
ഭക്ഷണത്തില്‍ പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക, അമിതവണ്ണം കുറയ്ക്കുക തുടങ്ങിയ ആരോഗ്യശീലങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനാവും. കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ സമ്പർക്ക സാധ്യതകള്‍ പൂര്‍ണ്ണമായും കുറച്ച് രോഗം പകരാതെ സൂക്ഷിക്കണം. പ്രമേഹം പോലുളള രോഗങ്ങളിലുള്ളവരിലാണ് കോവിഡ് മിക്കപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്.
ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രത്തില്‍ വിവരമറിയിച്ച് ആവശ്യമായ വൈദ്യസഹായം തേടണം. സമൂഹത്തില്‍ ജീവിത ശൈലീരോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ 30 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും നിശ്ചിത ഇടവേളകളില്‍ ജീവിതശൈലീ രോഗനിര്‍ണ്ണയ സ്‌ക്രീനിംഗിന് വിധേയരാകണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v