രാജ്യത്ത് നിലവിലുളള അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതില്‍ മാറ്റം വരുത്തില്ലെന്ന് യുഎഇ ധനകാര്യമന്ത്രാലയം. 2020 ലെ ആദ്യ എട്ടുമാസം മൂല്യവർദ്ധിത നികുതിയില്‍ നിന്ന് 11.6 ബില്ല്യണ്‍ ദിർഹം ലഭിച്ചതായും ധനകാര്യ മന്ത്രാലയം റിസോഴ്സ് ആൻഡ് ബജറ്റ് സെക്ടർ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി സഈദ് റാഷിദ് അൽ യതീം പറഞ്ഞു. 2019 ലേതിനേക്കാള്‍ 47 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ മൊത്തം നികുതി വരുമാനം ഏകദേശം 31 ബില്യൺ ദിർഹമാണ്. 2018ൽ 29 ബില്യൺ ദിർഹമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 മുതലാണ് യുഎഇയില്‍ 5 ശതമാനം വാറ്റ് ഈടാക്കി തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.