തിരുവനന്തപുരം : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് ഇവര്‍. കേസില്‍ ചോദ്യം ചെയ്യലിന് നേരിട്ടെത്തി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അബ്ദുള്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചത്.
നവംബര്‍ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുള്‍ ലത്തീഫിനും റഷീദിനും നേരത്തെയും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ക്വാറന്റൈനിലാണെന്ന് ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കള്ളപ്പണ ഇടപാട് കേസിലാണ് ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് പിടിയിലായത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷിനെ പാര്‍പ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.