തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്സിന് നൽകുക. ഐസിഎംആറിന്റെ നിർദേശ പ്രകാരം കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ വിവര ശേഖരണം തുടങ്ങി. കോവിഡ് വാക്സിൻ ജനുവരിയോടെ രാജ്യത്ത് വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യരംഗം.
വാക്സിന് ആദ്യം ആരോഗ്യ പ്രവർത്തകർക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് ഐസിഎംആർ ആരോഗ്യപ്രവർത്തകരുടെ വിവര ശേഖരണം നടത്താൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി സർക്കാർ - സ്വകാര്യ മേഖലയിൽ നിന്നുള്ള അലോപ്പതി, ഹോമിയോ, ആയുർവേദ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ ഉള്ളവരുടെയും ഡാറ്റ ശേഖരിക്കും. ആശാ വർക്കർമാരും ഇതിൽ ഉൾപ്പെടും.
വാക്സിന് വന്നാൽ അത് ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സ്റ്റോറേജ് സംവിധാനങ്ങളും ഒരുക്കി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ സംഭരിക്കുന്ന വാക്സിന് ജില്ലകളിലേക്ക് എത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.