അപകടരഹിതം ഹത്ത

അപകടരഹിതം ഹത്ത

ഹത്ത: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹത്തയില്‍ ഒരു വാഹനാപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ്. ഗതാഗത നിയമലംഘനങ്ങളോ ക്രിമിനല്‍ കേസുകളോ മേഖലയില്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് പോലീസ് അറിയിച്ചു. ഹത്ത പോലീസ് സ്റ്റേഷന്‍റെ അധികാര പരിധി അപകടരഹിത സുരക്ഷാ മേഖലയെന്നുളള നേട്ടം 100 ശതമാനം കൈവരിച്ചു. 

2021 ല്‍ അത്യാഹിതങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ എടുക്കുന്ന പ്രതികരണ സമയം ഒരു മിനിറ്റും ഏഴുസെക്കന്‍റുമാണ്. ലക്ഷ്യമിട്ടത് നാലുമിനിറ്റിനുളളില്‍ എത്തിച്ചേരുകയെന്നുളളതായിരുന്നു. ഇതാണ് ഒരു മിനിറ്റും ഏഴുസെക്കന്‍റുമെന്ന നേട്ടത്തില്‍ എത്തിയിട്ടുളളത്. അതുപോലെ ഗുരുതരമായ കുറ്റകൃത്യങ്ങളും ഹത്തയില് റിപ്പോർട്ട് ചെയ്തിട്ടില്ല. 

ക്രിമിനല് ഇന്‍ വെസ്റ്റിഗേഷന്‍ അഫഴേയ്സ് അസിസ്റ്റന്‍റ് കമാന്‍റർ ഇന്‍ ചീഫ് മേജർ ജനറല്‍ വിദഗ്ധന്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി ഹത്ത പോലീസ് സ്റ്റേഷന്‍ വിഭാഗത്തെ അഭിനന്ദിച്ചു. റോഡ് ഉപയോഗത്തില്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനും കാര്യക്ഷമമായ പട്രോളിംഗിലൂടെ അപകടരഹിതമാക്കി മേഖലയെ നിലനിർത്തുന്നതിനുമെടുക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. 

സഡന്‍ ഡീവിയേഷന്‍, ഇ ബൈക്ക് സേഫ്റ്റി തുടങ്ങി നിരവധി ക്യാംപെയിനുകള്‍ ഹത്ത പോലീസ് നടത്തിയിരുന്നു. ഹത്ത വാദി ഹബ്, ഹത്ത ഡാം തുടങ്ങിയ മേഖലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലകളെ ലക്ഷ്യമിട്ടും നിരവധി സുരക്ഷാ-ബോധവല്ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.