വാട്‌സ്ആപ്പിന് പിന്നാലെ മെസഞ്ചറിലും ഇന്‍സ്റ്റഗ്രാമിലും ‘ഡിസപിയറിംഗ്’ ഫീച്ചര്‍

വാട്‌സ്ആപ്പിന് പിന്നാലെ മെസഞ്ചറിലും ഇന്‍സ്റ്റഗ്രാമിലും ‘ഡിസപിയറിംഗ്’ ഫീച്ചര്‍

കൊച്ചി: വാട്ട്സ്ആപ്പിന് പിന്നാലെ ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനിലും ഡിസപിയറിംഗ് ഫീച്ചര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭ്യമാകും. ഈ ഫീച്ചര്‍ എനേബിള്‍ ചെയ്താല്‍ ഏഴ് ദിവസത്തിന് ശേഷം നാം അയച്ച മെസേജുകള്‍ മാഞ്ഞുപോവും. മുമ്പ് ചെയ്ത ചാറ്റിന്റെ അംശങ്ങളൊന്നും പിന്നെ കാണാന്‍ സാധിക്കില്ല.

ഉപയോഗശൂന്യമായ ചാറ്റുകളെല്ലാം ഇത്തരത്തില്‍ തനിയെ ക്ലിയറായി പോകുന്നു എന്നതാണ് ഫീച്ചറിന്റെ സവിശേഷത. ടെക്സ്റ്റ് മെസേജുകള്‍ മാത്രമല്ല, ചിത്രങ്ങളടക്കമുള്ളവയും മാഞ്ഞുപോകും. അതുകൊണ്ട് ആവശ്യമുള്ള ഭാഗങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുകയോ, ചിത്രങ്ങളാണെങ്കില്‍ സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യണം.

ആപ്പില്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റ് ഡിസപ്പിയര്‍ ആയാലും ചിത്രങ്ങള്‍ ഗാലറിയില്‍ ലഭ്യമായിരിക്കും. ഒരു ഡിസപിയറിംഗ് മെസേജിന് നിങ്ങള്‍ നല്‍കിയ റിപ്ലൈ ഏഴ് ദിവസം കഴിഞ്ഞാലും കാണാന്‍ സാധിക്കും. നിങ്ങള്‍ ചാറ്റ് ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ഡിസപിയറിംഗ് മെസേജ് അടക്കം അതില്‍ ലഭ്യമായിരിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.