വ്യാപാരആശയങ്ങള്‍ക്കായുളള ക്രൗഡ് ഫണ്ടിംഗിന് യുഎഇയില്‍ അംഗീകാരം

വ്യാപാരആശയങ്ങള്‍ക്കായുളള ക്രൗഡ് ഫണ്ടിംഗിന് യുഎഇയില്‍ അംഗീകാരം

ദുബായ്: രാജ്യത്ത് പൊതു സ്വകാര്യമേഖലകള്‍ക്കുളള ക്രൗഡ് ഫണ്ടിംഗിന് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പുതിയ വ്യാപാരയ ആശയങ്ങള്‍ക്കായാണ് ക്രൗഡ് ഫണ്ടിംഗിന് യുഎഇയില്‍ അംഗീകാരം നല്‍കിയത്. 

എക്സ്പോ 2020 ദുബായില്‍ നടന്ന അവസാന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. നൂതന വ്യാപാര ആശയങ്ങള്‍ക്ക് ധനസഹായം നല്‍കാനുളള ഏറ്റവും മികച്ച മാർഗമാണ് ക്രൗഡ് ഫണ്ടിംഗ്. യുവാക്കള്‍ക്കും സംരംഭകർക്കും അവരുടെ ആശങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഇത് വാതില്‍ തുറക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.