ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമെന്ന സ്ഥാനം തുടര്‍ച്ചയായ നാലാം വര്‍ഷവും നിലനിര്‍ത്തി ന്യൂഡല്‍ഹി.
സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിന്റെ രാജ്യ തലസ്ഥാനങ്ങളുടെ പട്ടികയിലാണ് ന്യൂഡല്‍ഹി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഏറ്റവും മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
എന്നാല്‍ ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായതിനാല്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി. എമിഷന്‍ നിയന്ത്രണവും കല്‍ക്കരി വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനവും മറ്റ് കാര്‍ബണ്‍ ഉദ്വമന വ്യവസായങ്ങളും കുറച്ചത് കാരണം തലസ്ഥാന നഗരമായ ബീജിങിലെ മലിനീകരണ തോത് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഐക്യു എയര്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള അന്തരീക്ഷവായു ഗുണനിലവാര ഡാറ്റയെ അടിസ്ഥാനമാക്കിയാണ് 2021 ലെ ആഗോള വായു ഗുണനിലവാരം അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.