സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് അരികെയുള്ള ഗ്രൗണ്ടില്‍ ചെറു വിമാനം തകര്‍ന്നുവീണു. സിഡ്‌നി ഒളിംപിക് പാര്‍ക്കിന് സമീപത്തുള്ള ഹോട്ടലിലാണ് ഇന്ത്യന്‍ ടീം തങ്ങുന്നത്. നിലവില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ് ടീം.
ഇവിടെ നിന്നും ഏകദേശം 30 കിമി അകലെയുള്ള ക്രോമര്‍ഡ പാര്‍ക്കിലെ ഗ്രൗണ്ടില്‍ പ്രാദേശിക ക്രിക്കറ്റര്‍മാരും ഫുട്‌ബോളര്‍മാരും കളിച്ചു കൊണ്ടിരിക്കെയായിരുന്നു പകല്‍ സമയത്ത് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണത്. ഗ്രൗണ്ടിലെ ഒരു ഷെഡില്‍ കുറച്ച് പേര്‍ ഇരിപ്പുണ്ടായിരുന്നു. ഇതിനു തൊട്ടുമുകളിലൂടെയായിരുന്നു വിമാനം നിയന്ത്രണം വിട്ട് ഗ്രൗണ്ടില്‍ പതിച്ചത്. ഷെഡിനു മുകളില്‍ വിമാനം വീണിരുന്നെങ്കില്‍ പത്തിലേറെ പേര്‍ക്കു ജീവഹാനി ഉണ്ടാവുമായിരുന്നു.
വിമാനം ഗ്രൗണ്ടിലേക്കു താഴ്ന്നിറങ്ങുന്നത് കണ്ടതോടെ താരങ്ങള്‍ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടുകയായിരുന്നു. രണ്ടു പേരാണ് തകര്‍ന്നുവീണ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഒരു ഫ്‌ളൈയിങ് സ്‌കൂളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. രണ്ടു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു. ആകാശമധ്യത്തില്‍ വച്ച് വിമാനത്തിന്റെ എഞ്ചിന്‍ ഓഫായിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.