ന്യൂഡല്‍ഹി: യുപിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തുവിട്ടു. പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് -3, അസിസ്റ്റന്റ് പ്രൊഫസര്‍, ട്യൂട്ടര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലേക്കായി ആകെ 35 ഒഴിവുകളാണുള്ളത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു പി എസ് സിയുടെ upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ മൂന്ന് ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v