ദുബായ്: റമദാന്‍ മാസത്തില്‍ ദുബായിലെ സ്കൂളുകളുടെ പ്രവൃത്തന സമയത്തില്‍ മാറ്റം. നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി വിവിധ സ്കൂളുകള്‍ക്കയച്ച അറിയിപ്പില്‍ മൊത്തം പ്രവർത്തന സമയം കുറച്ചതായി അറിയിച്ചിട്ടുണ്ട്. അഞ്ച് മണിക്കൂറാണ് പ്രവൃത്തിസമയം. കുട്ടികളുടെ കുടുംബവുമായും സ്കൂളുകളുമായും സംസാരിച്ചതിന് ശേഷമാണ് പ്രവൃത്തി സമയം തീരുമാനിച്ചതെന്ന് കെഎച്ച്ഡിഎ പെർമിറ്റ്സ് ആന്‍റ് കോപ്ലിയന്‍സ് സിഇഒ മുഹമ്മദ് ദർവിഷ് പറഞ്ഞു. റമദാന്‍ പുണ്യമാസമാണ്, കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരമൊരുക്കുകയെന്നുളളതാണ് ലക്ഷ്യമാണ് ദർവിഷ് പറഞ്ഞു.
ദുബായിലെ വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ ഏപ്രില്‍ ആദ്യവാരത്തോടെ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.