യെരേവൻ : നാഗൊർനോ-കറാബക്ക് മേഖലയിലെ ആറാഴ്ചത്തെ കടുത്ത പോരാട്ടം അവസാനിപ്പിച്ച സമാധാന കരാറിന്റെ ഭാഗമായി അർമേനിയ ഞായറാഴ്ച മുതൽ തർക്കപ്രദേശങ്ങൾ അസർബൈജാന് കൈമാറാൻ തുടങ്ങി. അർമേനിയൻ വംശജർ പതിറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്ന അസർബൈജാനിലെ കൽബജാർ ജില്ലയിലെ നിവാസികൾ ഈ ദിവസങ്ങളിൽ പർവത പ്രവിശ്യയിൽ നിന്ന് ഒരു ഒഴിഞ്ഞുപോകുവാൻ ആരംഭിച്ചു.
പലായനം ചെയ്യുന്നവർ അർമേനിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫർണിച്ചറുകളും അടുക്കള ഉപകരണങ്ങളും എല്ലാം വീടുകളിൽ നിന്ന് വാഹനങ്ങളിലേക്കു മാറ്റികൊണ്ടിരിക്കുകയാണ്. തങ്ങൾ കെട്ടിപ്പൊക്കിയ വീടുകൾ തീയിട്ടു നശിപ്പിക്കുന്നതിന്റെ പുകച്ചുരുളുകളാണ് ഗ്രാമത്തിലെങ്ങും.
രണ്ടായിരത്തോളം വരുന്ന റഷ്യൻ സമാധാന സേനയെ ഈ ആഴ്ച നാഗൊർനോ-കറാബാക്കിലേക്ക് വിന്യസിച്ചു.സമാധാന കരാറിന്റെ ഭാഗമായി അവർ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് സെന്ററായ സ്റ്റെപാനകെർട്ടിൽ ചെക്ക്‌പോസ്റ്റുൾ സ്ഥാപിച്ചു. സമാധാന കരാറിന്റെ ഭാഗമായി അർമേനിയയുടെ കൈവശമുള്ള പ്രദേശങ്ങളായ കൽബജാറും അഗ്ദാം ജില്ലയും നവംബർ 20 നകം അസർബൈജാന് തിരികെ നൽകണം. ഡിസംബർ 1 നകം ലാച്ചിൻ ജില്ലയും കൈമാറണം.
യാത്രയാകുന്നതിനുമുൻപ് അർമേനിയക്കാർ കൽബജാറിലെ ഡാഡിവാങ്ക് ആശ്രമ ദൈവാലയത്തിലേക്കു അവസാന പ്രാർത്ഥനയ്ക്കായി ഒഴുകിയെത്തി . കരാറിന്റെ പേരിൽ അർമേനിയായിൽ അസ്വസ്ഥതകൾ ഉടലെടുക്കുകയുണ്ടായി . പ്രകടനങ്ങളും പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രി നിക്കോൾ പാഷിനിയനെ രാജിവയ്ക്കാൻ ആഹ്വാനം ചെയ്യുന്നു.പാഷിനിയനെ വധിക്കാനും അധികാരം പിടിച്ചെടുക്കാനും ഗൂഡാലോചന നടത്തിയെന്നാരോപിച്ച് അർമേനിയയിലെ ദേശീയ സുരക്ഷാ മേധാവി അർതൂർ വനേത്സ്യനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു.
അർമേനിയ ഒഴികെ റഷ്യക്കും തുർക്കിക്കും അസർബൈജാനും പ്രയോജനപ്പെടുന്നതാണ് ഈ സമാധാന കരാർ എന്ന് അർമേനിയക്കാർ ആരോപിക്കുന്നു .
സമാധാന കരാറിനെതിരെ അർമേനിയയിൽ വൻ പ്രതിഷേധം
നാഗൊർനോ-കറാബക്ക് സമാധാന കരാർ - അർമേനിയ അസർബൈജാൻ റഷ്യ എന്നീ രാജ്യങ്ങൾ ഒപ്പുവച്ചു
നാഗൊർനോ-കറാബാക്കിലെ പ്രധാന നഗരം പിടിച്ചെടുത്ത് അസർബൈജാൻ സൈന്യം
കറുത്തപൂന്തോട്ടത്തിൽ ശാന്തി പൂക്കുമോ ?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.