തിരുവനന്തപുരം: ധനകാര്യ മന്ത്രി ബോധപൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് തോമസ് ഐസക്കിന്റെ നീക്കമെന്ന് ചെന്നിത്തല പറഞ്ഞു. ഐസക് ധനകാര്യ മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പാർട്ടിയും സർക്കാരും പ്രതിസന്ധിയിലായപ്പോൾ ഒരു പാവയായി ധനമന്ത്രി വേഷം കെട്ടുന്നത് അപമാനകരമാണെന്ന് ചെന്നിത്തല പരിഹസിച്ചു.
കിഫ്ബിയിലെ കൂടുതൽ അഴിമതികൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കിഫ്ബിയിലെ പരിശോധനയിൽ സിഎജി ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും വിശദമായി മറുപടി നൽകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ലാവ്‌ലിന്‍ കേസ് യു.ഡി.എഫ് തുടങ്ങിയത് സിഎജിയുടെ കരട് റിപ്പോർട്ട് വെച്ചിട്ടല്ലേയെന്ന് തോമസ് ഐസക് ചോദിച്ചു. കരട് റിപ്പോർട്ടിലെ പരാമർശം വെച്ചാണ് വർഷങ്ങളോളം പ്രതിപക്ഷം ലാവ്‍ലിൻ ആഘോഷിച്ചത്. ചോർത്തുന്നത് ശരിയല്ലെങ്കിൽ പ്രതിപക്ഷം അന്ന് എന്തിനാണ് റിപ്പോർട്ട് അത്തരത്തിൽ ഉപയോഗിച്ചതെന്നും മന്ത്രി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.