മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു

മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു. നാളെ മുതൽ സന്നിധാനത്തേക്ക് കർശന നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്നു മുതൽ ശബരിമല തീർത്ഥാടനത്തിന് തുടക്കമാകുന്നത്.

ഇന്ന് പ്രത്യേക പൂജകൾ ഇല്ല. ശബരിമല മേൽശാന്തിയായി വി കെ ജയരാജ് പോറ്റിയും മാളികപ്പുറം മേൽശാന്തിയായി എം എൻ രജികുമാറും സ്ഥാനമേൽക്കും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്ത്ഥാടനം.

വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഇത്തവണ പ്രവേശനം. മുൻ വർഷങ്ങളിൽ പ്രതിദിനം ലക്ഷകണക്കിന് ആളുകൾ എത്തിയ സ്ഥലത്താണ് ഇത്തവണ പ്രതിദിനം ആയിരം പേർ മാത്രമായി എത്തുന്നതെന്ന പ്രത്യകതയും ഈ തീർത്ഥാടന കാലത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.