ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകളായി; അര്‍ജന്റീന ഗ്രൂപ്പ് സിയില്‍

ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകളായി; അര്‍ജന്റീന ഗ്രൂപ്പ് സിയില്‍

ദോഹ: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് നടന്നു. ആതിഥേയരായ ഖത്തര്‍ ഗ്രൂപ്പ് എയിലാണ്. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന കളിക്കുക മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ ടീമുകള്‍ക്കെതിരേയാണ്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയില്‍ ആണ്. ഫ്രാന്‍സിനൊപ്പം ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നീ ടീമുകളും ഒപ്പം ഇന്റര്‍ കോണ്ടിനന്റല്‍ പ്ലേഓഫ് ജയിച്ചു വരുന്ന ഒരു ടീമും ഈ ഗ്രൂപ്പില്‍ ഉണ്ടാകും.

കഴിഞ്ഞ ലോകകപ്പില്‍ സെമി വരെ എത്തിയ ബെല്‍ജിയം ഗ്രൂപ്പ് എഫിലാണ്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയും ഗ്രൂപ്പ് എഫില്‍ ഉണ്ട്. ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയും ഈ ഗ്രൂപ്പില്‍ ഉണ്ട്. ഒപ്പം നീണ്ട കാലത്തിനു ശേഷം ലോകകപ്പിന് എത്തിയ കാനഡയും ഉണ്ടാകും. ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ കാമറൂണ്‍ ടീമുകള്‍ക്കൊപ്പമാണ് ബ്രസീലിന്റെ സ്ഥാനം.

ഗ്രൂപ്പുകള്‍ ഇങ്ങനെ

ഗ്രൂപ്പ് എ; ഖത്തര്‍, നെതര്‍ലന്റ്‌സ്, സെനഗല്‍, ഇക്വഡോര്‍, ഗ്രൂപ്പ് ബി; ഇംഗ്ലണ്ട്, അമേരിക്ക, ഇറാന്‍, പ്ലേ ഓഫ് വിന്നര്‍. ഗ്രൂപ്പ് സി; അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ. ഗ്രൂപ്പ് ഡി; ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ടുണീഷ്യ, പ്ലേ ഓഫ് വിന്നര്‍ 1. ഗ്രൂപ്പ് ഇ; സ്‌പെയിന്‍, ജര്‍മ്മനി, ജപ്പാന്‍, പ്ലേ ഓഫ് വിന്നര്‍. ഗ്രൂപ്പ് എഫ്; ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ. ഗ്രൂപ്പ് ജി; ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ്, സെര്‍ബിയ, കാമറൂണ്‍. ഗ്രൂപ്പ് എച്ച്; പോര്‍ച്ചുഗല്‍, ഉറുഗ്വേ, കൊറിയ, ഘാന



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.