ദുബായ്: യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചു. 14 അന്താരാഷ്ട്ര നഗരങ്ങളിലാണ് നിലവില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുളളത്. യുഎഇയിലെ അബുദബിയിലും ഷാർജയിലും നീറ്റ് പരീക്ഷയെഴുതാം. നേരത്തെ ദുബായില്‍ മാത്രമായിരുന്നു പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്.
യുഎഇയിലെ കേന്ദ്രങ്ങള്‍ കൂടാതെ കുവൈറ്റ് സിറ്റി, ദോഹ, മനാമ, മസ്കറ്റ്, റിയാദ്, എന്നിവിടങ്ങളിലാണ് ഗള്‍ഫിലെ പരീക്ഷാകേന്ദ്രങ്ങള്‍. ബാങ്കോംങ്ങ്, കൊളംബോ, കാഡ്മണ്ഡു, ക്വാലാലംപൂർ, ലാഗോസ്, സിംഗപ്പൂർ എന്നീ നഗരങ്ങളിലും നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.