പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ക്ക് ശമ്പളം നൽകാതെ കെഎസ്ആര്‍ടിസി: പ്രതിഷേധം ശക്തം

പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ക്ക് ശമ്പളം നൽകാതെ കെഎസ്ആര്‍ടിസി: പ്രതിഷേധം ശക്തം

തിരുവനനന്തപുരം:  കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷം. ജീവനക്കാര്‍ക്ക് ശമ്പളം ഇതുവരെ വിതരണം ചെയ്തില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നാണ് ഔദ്യോഗിക വിശദീകരണം.

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെ എസ് ആ ര്‍ടി സി സ്വിഫ്റ്റിന്റെ ഉദ്ഘാടന ദിവസമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈസ്റ്ററും വിഷുവും അടുത്തെത്തിയിട്ടും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല.

ശമ്പളം എന്നത്തേക്ക് നല്‍കുമെന്ന് സര്‍ക്കാരോ മാനേജ്മെന്‍റോ വ്യക്തമായ ഉറപ്പ് നല്‍കുന്നില്ല.ഇന്ധനവില വര്‍ധന തിരച്ചടിയായെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. വരുമാനത്തിന്‍റെ 75 ശതമാനവും ഇന്ധനത്തിനായി ചെലവിടേണ്ട് സ്ഥിതിയാണ്. ശമ്പള വിതരണത്തിന് 80 കോടി വേണം. സര്‍ക്കാരാകട്ടെ 30 കോടിയിലധീകം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ്.

പ്രതിപക്ഷ തൊഴിലാളി യൂണിനുകളുടെ എതിര്‍പ്പും കോടതിയിലെ കേസും വകവക്കാതെ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കെ സ്വിഫ്റ്റ് സര്‍വീസുകളുടെ ഉദ്ഘാടനം നാളെ വൈകിട്ട് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

എട്ട് എ സി സ്വീപ്പര്‍ ബസ്സുകളടക്കം 99 സര്‍വ്വീസുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുന്നത്. പൊതുഗതാഗതം കുത്തക കമ്പ നികള്‍ക്ക് അടിയറവെയ്ക്കുന്ന് എന്ന് ആരോപിച്ച്‌ ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് നാളെ കരി ദിനം ആചരിക്കും. ബി എം എസിന്‍റെ എംപ്ളോയീസ് സംഘ് നാളെ പ്രതിഷേധ ദിനം സംഘടിപ്പിച്ചിട്ടുണ്ട്.

ഭരണാനുകൂല സംഘടന കെ സ്വിഫ്റ്റിനെ പിന്തുണക്കുകയാണ്. ശമ്പള വിതരണം നീണ്ടു പോയാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.