കോഴിക്കോട്: അധിക സമയത്തെ രണ്ട് സുന്ദര ഗോളില്‍ കരുത്തരായ കെഎസ്ഇബിയെ വീഴ്ത്തി ഗോള്‍ഡന്‍ ത്രെഡ്സ് രാംകോ കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി. ആദ്യ ഫൈനലിന് ഇറങ്ങിയ ത്രെഡ്സിന്റെ കന്നിക്കിരീടമാണ്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്യാപ്റ്റന്‍ അജയ് അലക്സിന്റെയും (109) ഇസ്ഹാഖ് നുഹു സെയ്ദുവിന്റെയും (120) ഗോളുകളിലാണ് കൊച്ചി ആസ്ഥാനമായ ഗോള്‍ഡന്‍ ത്രെഡ്സ് കിരീടം ചൂടിയത്.
നിശ്ചിതസമയം ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോഴാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍മാരായിരുന്നു ത്രെഡ്സ്. നിലവിലെ റണ്ണറപ്പുകളായ കെഎസ്ഇബി രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു എത്തിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെഎസ്ഇബിക്കായിരുന്നു ജയം. ചരിത്രത്തില്‍ ആദ്യമായി 22 ടീമുകളാണ് ലീഗില്‍ മത്സരിച്ചത്. ആകെ 113 കളികള്‍. 12 ഗോളുമായി ത്രെഡ്സിന്റെ ഘാന സ്‌ട്രൈക്കര്‍ നുഹു സെയ്ദ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്സ് ഫൈനലിലെ താരമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.