മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന സൗഹൃദ മല്‍സരം ഉപേക്ഷിച്ചു. പ്രതികൂല കാലവസ്ഥ കാരണമാണ് മലപ്പുറം സന്തോഷ് ട്രോഫി ഇലവനും കേരള സന്തോഷ് ട്രോഫി ഇലവനും തമ്മിലുള്ള മല്‍സരമാണ് ഉപേക്ഷിച്ചത്. ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു മല്‍സരം നടക്കേണ്ടിയിരുന്നത്.
അതേസമയം, ടീമുകള്‍ ബുധനാഴ്ച്ച മുതല്‍ എത്തി തുടങ്ങും. ഗ്രൂപ്പ് എയിലുള്ള പഞ്ചാബ് ആണ് ആദ്യം എത്തുന്ന ടീം. നാളെ പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുന്ന ടീമിന് മഞ്ചേരിയിലെ അവരുടെ താമസ സ്ഥലത്ത് സ്വീകരണം നല്‍ക്കും.
ആതിഥേയരായ കേരളം നാളെ മലപ്പുറത്തെത്തും. കോഴിക്കോട് പരിശീലനം നടത്തുന്ന കേരളത്തിന്റെ 20 അംഗ സംഘത്തെ നാളെ രാവിലെ പ്രഖ്യാപിക്കും. ടീം പ്രഖ്യാപനത്തിന് ശേഷം മൂന്നോടെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന ടീം വൈകീട്ട് നാലിന് മഞ്ചേരിയിലെത്തും.
16 ന് രാത്രി എട്ടിന് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18 ന് കേരളം കരുത്തരായ ബംഗാളിനെ നേരിടും. 20 ന് മേഘാലയ, 22 ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.