ഈ ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ ആപ്പിലാകും; പത്ത് ആപ്പുകള്‍ക്ക് പൂട്ടിട്ട് ഗൂഗിള്‍

ഈ ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ ആപ്പിലാകും; പത്ത് ആപ്പുകള്‍ക്ക് പൂട്ടിട്ട് ഗൂഗിള്‍

ന്യുഡല്‍ഹി: ചില ആന്‍ഡ്രോയിഡ് ആപ്പുകള്‍ ബാങ്കിങ് വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. ആറു കോടിയിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പുകളില്‍ നിന്നാണ് ഫോണ്‍ നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളും ഉള്‍പ്പെടെയുള്ള ഡേറ്റ ശേഖരിക്കുന്നത്. ഇത്തരത്തില്‍ ഡേറ്റ ചോര്‍ത്തിയ പത്ത് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ നിരോധിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരോധിക്കിപ്പെട്ട ആപ്പുകള്‍ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍, ഇമെയില്‍, ഫോണ്‍ നമ്പറുകള്‍, പാസ്വേഡുകള്‍ എന്നിവ ശേഖരിക്കുന്നതായി കണ്ടെത്തി. സാധാരണയായി ഗൂഗിള്‍ ഒരു ആപ്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്നത് നിരവധി സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോയതിന് ശേഷമാണ്. എന്നാലും കര്‍ശനമായ നടപടി ക്രമങ്ങള്‍ക്കിടയിലും അപകടകരമായ പല ആപ്പുകളും പ്ലേ സ്റ്റോറില്‍ ഇടം പിടിക്കാറുമുണ്ട്.

ഗൂഗിള്‍ ഇപ്പോള്‍ നിരോധിച്ചിരിക്കുന്ന ആപ്പുകള്‍ നിങ്ങളുടെ സ്മാര്‍ട് ഫോണില്‍ ഉണ്ടെങ്കില്‍ മുകളില്‍ സൂചിപ്പിച്ച വിവിധ സുരക്ഷാ കാരണങ്ങളാല്‍ അവ ഉടനടി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലതെന്നാണ് വിലയിരുത്തല്‍.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നിരോധിച്ച പത്ത് ആപ്പുകളുടെ ലിസ്റ്റ് ചുവടെ:

1. സ്പീഡ് റഡാര്‍ ക്യാമറ
2. അല്‍-മോസിന്‍ ലൈറ്റ് (പ്രാര്‍ഥന സമയം)
3. വൈഫൈ മൗസ് (റിമോട്ട് കണ്‍ട്രോള്‍ പിസി)
4. ക്യുആര്‍ ആന്‍ഡ് ബാര്‍കോഡ് സ്‌കാനര്‍ (ആപ്പ്‌സോഴ്‌സ് ഹബ് വികസിപ്പിച്ചെടുത്തത്)
5. ഖിബ്ല കോംപസ് - റമദാന്‍ 2022
6. സിംപിള്‍ വെതര്‍ ആന്‍ഡ് ക്ലോക്ക് വിഡ്ജറ്റ് (ഡിഫര്‍ വികസിപ്പിച്ചെടുത്തത്)
7. ഹാന്‍ഡ്‌സെന്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത് എംഎംഎസ്
8. സ്മാര്‍ട് കിറ്റ് 360
9. ഫുള്‍ ഖുറാന്‍ എംപി3-50 ഭാഷകളും വിവര്‍ത്തന ഓഡിയോയും
10. ഓഡിയോസ്‌ഡ്രോയിഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.