ഇന്ന് ഉയിർപ്പ് ഞായർ

ഇന്ന് ഉയിർപ്പ് ഞായർ

ഉയിര്‍പ്പ് പ്രത്യാശയുടെ ആഘോഷമാണ്... ഉയിര്‍പ്പ് ഒരേ സമയം നമ്മോട് നശ്വരതയെക്കുറിച്ചും അനശ്വരതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഏതൊരു തകര്‍ച്ചയ്ക്കു ശേഷവും ഉയര്‍ച്ചയിലേക്കൊരു വഴി ശേഷിക്കുന്നുണ്ട് എന്ന പ്രതീക്ഷ അത് നമുക്ക് തരുന്നു.

ഒരു നീര്‍ക്കുമിളയെ പോലെ ക്ഷണികമാണ് ജീവിതം എന്നു നിരന്തരം അനുസ്മരിപ്പിക്കുമ്പോഴും ആര്‍ക്കും വേല ചെയ്യുവാന്‍ പറ്റാത്ത ആ രാത്രി കാലത്തിനു ശേഷവും നിത്യജീവന്‍ എന്ന സുന്ദര സ്വപ്നം അത് നമുക്കു വാഗ്ദാനം ചെയ്യുന്നു.

മനുഷ്യകുലത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ കണ്ട ഒരു യുവാവിന്റെ ആശയങ്ങള്‍ തങ്ങളുടെ അധികാരത്തിന് വിലങ്ങു തടിയാകുമോ എന്നു ഭയന്ന അധികാര വൃന്ദം അവനെ ഇല്ലായ്മ ചെയ്തു.

എന്നിട്ടും അവന്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ എങ്ങനെ ശവക്കല്ലറയില്‍ നിന്നു മൂന്നാം നാള്‍ തന്നെ പുറത്തു കടന്നു എന്നും അവ എങ്ങനെ ലോകത്തെ തന്നെ കീഴടക്കി എന്നും ഉയിര്‍പ്പ് തിരുനാള്‍ നമ്മോട് പറയുന്നുണ്ട്.

ഒരു വ്യക്തിയെ വേണമെങ്കില്‍ ഇല്ലാതാക്കാം. എന്നാല്‍ അതുകൊണ്ട് അവന്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ നിശബ്ദമാക്കാന്‍ കഴിയുകയില്ല എന്ന ആത്യന്തിക സത്യം ലോകത്തോട് വിളംബരം ചെയ്യുക കൂടിയാണ് ഉയിര്‍പ്പു തിരുനാളിന്റെ ആഘോഷത്തിലൂടെ നാം ചെയ്യുന്നത്.

ക്രിസ്തുവിന്റെ ഉയിര്‍പ്പ് പങ്കുവയ്ക്കുന്നത് ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ്. അതും സര്‍വ്വ മഹത്വത്തോടുമുള്ള ഒരു തിരിച്ചു വരവ്...ഏവര്‍ക്കും ഉയിര്‍പ്പു തിരുനാളിന്റെ സര്‍വ്വ മംഗളങ്ങളും നേരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.