ദുബായ്: ദുബായ് മെട്രോ റെഡ് ലൈനിലെ ഉം അല്‍ ഷെയ്ഫ് മെട്രോ സ്റ്റേഷന്‍ ഇനി ഇക്വിറ്റി സ്റ്റേഷന്‍. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രോക്കറേജ് സേവന ദാതാക്കളായ ഇക്വിറ്റി മെട്രോ സ്റ്റേഷനായി ഉം അല്‍ ഷെയ്ഫ് മെട്രോ സ്റ്റേഷന്‍ പുനർ നാമകരണം ചെയ്കരിക്കുന്നു. 10 വർഷത്തേക്കാണ് പേര് അനുവദിച്ചിരിക്കുന്നത്.
നിക്ഷേപകർക്ക് അവരുടെ വ്യാപാരസ്ഥാപനങ്ങള്‍ പ്രദർശിപ്പിക്കുന്നതിനുളള വേദിയായി മെട്രോ സ്റ്റേഷനുകള്‍ മാറ്റുകയെന്നുളളത് ആർടിഎയുടെ നയമാണ്.
ദിവസേന ആയിരകണക്കിന് ആളുകള്‍ വന്നുപോകുന്ന പ്രധാനകേന്ദ്രം കൂടിയാണ് മെട്രോ സ്റ്റേഷനുകളെന്നും ആർടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹാസെന്‍ ഇബ്രാഹിം കല്‍ബത്ത് പറഞ്ഞു. ദുബായിലെ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ പദ്ധതികളില്‍ പ്രമുഖ നിക്ഷേപകരുടെയും കമ്പനികളുടെയും വിശ്വാസം വർദ്ധിപ്പിക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായിലെ ഏറ്റവും ശ്രദ്ധകേന്ദ്രാമായ ഷെയ്ഖ് സയ്യീദ് റോഡിലെ മെട്രോ സ്റ്റേഷനുകളില്‍ ഒന്നിന് പേര് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇക്വിറ്റി ഗ്രൂപ്പ് സിഇഒ ഇസ്കന്ദർ നജ്ജാർ പറഞ്ഞു.
യാത്രാക്കാർക്ക് പുതിയ പേര് പരിചയപ്പെടുത്താനായി സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പും ശേഷവും ട്രെയിനുകളില്‍ ഓണ്‍ബോർഡ് ശബ്ദ അറിയിപ്പുകള്‍ നല്‍കും. പൊതുഗതാഗത സംവിധാനത്തിന്‍റെ സ്മാർട്ട് ഇലക്ട്രോണിക് സംവിധാനങ്ങളിലും പേര് പ്രദർശിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.