തിരുവനന്തപുരം: കോവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കുറഞ്ഞപ്പോള്‍ കണക്ക് പ്രസിദ്ധീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ എടുത്ത തീരുമാനമാണെന്ന് മന്ത്രി പറഞ്ഞു.
കൃത്യമായി ജില്ലാ സംസ്ഥാന തല അവലോകനം ഉള്‍പ്പടെ നടക്കുന്നുണ്ട്. കേന്ദ്രത്തിന് കണക്കുകള്‍ ഇ മെയിലായും അയക്കുന്നുണ്ട്. വസ്തുതകള്‍ മറച്ചു വച്ച് കേന്ദ്രം കേരളത്തെ വിമര്‍ശിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതാത് ദിവസങ്ങളിലെ ഡേറ്റകള്‍ ആണ് അയച്ചിട്ടുള്ളത്. കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് ബോധപൂര്‍വം വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ടെന്നും കേന്ദ്ര നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കാര്യങ്ങള്‍ വ്യക്തമാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കിയിട്ടുണ്ട്. തെറ്റായ വാര്‍ത്ത ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും കോവിഡ് കണക്കുകള്‍ കൂടുകയാണെങ്കില്‍ വീണ്ടും ബുള്ളറ്റിനുകള്‍ ഇറക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.