യുഎഇയില്‍ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ: യുഎഇയില്‍ സർക്കാർ ജീവനക്കാർക്കുളള ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അറിയിപ്പ് പ്രകാരം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി ലഭിക്കുക. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ചാണ് ഈദുല്‍ ഫിത്തർ ആഘോഷിക്കുക. 

ഇത് സംബന്ധിച്ച് ചാന്ദ്രനിരീക്ഷണ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തുക. മെയ് രണ്ടിനായിരിക്കും ഇത്തവണ ഈദ് എന്നാണ് നിഗമനം. റമദാന്‍ 29 ദിവസമാണെങ്കില്‍ 4 ദിവസത്തെ അവധിയാണ് ലഭിക്കുക. അതായത് ഏപ്രില്‍ 30 മുതല്‍ മെയ് മൂന്ന് വരെ അവധി ലഭിക്കും. 

അതേസമയം റമദാന്‍ 30 പൂർത്തിയാക്കിയാണ് ഈദ് വരുന്നതെങ്കില്‍ 5 ദിവസം അവധി ലഭിക്കും. അതായത് ഏപ്രില്‍ 30 മുതല്‍ മെയ് നാലുവരെ അവധി ലഭിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.