ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന് ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം രാജ്യത്ത് അഞ്ച് ദിവസത്തെ അവധിയാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസത്തെ അവധി ആയിരിക്കും ലഭിക്കുക.

തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം മേയ് ഒന്ന് ഞായറാഴ്ച (റമദാന്‍ -29) മുതല്‍ മേയ് അഞ്ച് വ്യാഴാഴ്ച വരെയാണ് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകള്‍ക്ക് പെരുന്നാള്‍ അവധി ലഭിക്കുക.

വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം അവധി ലഭിക്കും. മേയ് എട്ടിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.